കോഴിക്കോട്: തൻ്റെ മുഖം അനുവാദമില്ലാതെ ചിത്രീകരിച്ചതിന് ഷിംജിതക്കെതിരെ പരാതി നൽകി ബസ് യാത്രക്കാരിയായ പെൺകുട്ടി. കണ്ണൂർ സ്വദേശിനിയാണ് പരാതിക്കാരി.
ഷിംജിത ചിത്രീകരിച്ച ദീപക്കിൻ്റെ ദൃശ്യങ്ങളിൽ പെൺകുട്ടിയും ഉൾപ്പെട്ടിരുന്നു. ഈ വിഡിയോ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചു. ഇത് റിമൂവ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടി കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്.
ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കുന്നമംഗലം കോടതി പരിഗണിക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ