സംസ്ഥാനത്ത് ഇത്തവണത്തെ തുലാവർഷം പിൻവാങ്ങിയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരളം ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ മഴ ഗണ്യമായി കുറഞ്ഞു. അന്തരീക്ഷത്തിന്റെ താഴ്ന്ന ലെവലിൽ വടക്കേ ഇന്ത്യയിൽ നിന്ന് വരുന്ന വരണ്ട കാറ്റ് പ്രദേശത്ത് പ്രബലമാണ്. ഇതിന്റെ ഫലമായി ജനുവരി 19 മുതൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ മഴ (തുലാവർഷം) അവസാനിച്ചതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചത്.
അടുത്ത 2 ദിവസങ്ങളിൽ തെക്കുകിഴക്കൻ ഉപദ്വീപീയ ഇന്ത്യയിൽ പൊതുവെ വരണ്ട അന്തരീക്ഷ സ്ഥിതി തുടരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ 16ൽ തുടങ്ങി 19 ജനുവരിയിൽ അവസാനിക്കുമ്പോൾ 96 തുലാവർഷ ദിനങ്ങളാണ് ഇത്തവണ കിട്ടിയത്. 2024 ൽ 105 ദിനങ്ങൾ ( ഒക്ടോബർ 15 തുടങ്ങി 27 ജനുവരി വരെ ) ലഭിച്ച സ്ഥാനത്ത് ഇത്തവണ തുലാവർഷ ദിനങ്ങൾ കുറവായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ