തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിന് പുതിയ ഔദ്യോഗിക വെബ് പോര്‍ട്ടല്‍. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് പുതിയ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തത്.
ആരോഗ്യ വകുപ്പിനു കീഴിലെ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാകും. ആരോഗ്യ നേട്ടങ്ങള്‍, അറിയിപ്പുകള്, മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയും ലഭ്യമാകും. health.kerala.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം.
കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റാണ് പോര്‍ട്ടല്‍ നിര്‍മ്മിച്ചത്. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍, പ്രവര്‍ത്തങ്ങള്‍, വിവരങ്ങള്‍, ബോധവത്കരണ സന്ദേശങ്ങള്‍ തുടങ്ങിയവയുടെയെല്ലാം ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവര്‍ത്തനങ്ങളും ജനങ്ങളിലെത്തിക്കാന്‍ പോര്‍ട്ടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ