തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ മദ്യനിരോധനം ഇന്ന് മുതൽ.



തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉത്തരവായി. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് (ഡിസംബർ 9 )  വൈകിട്ട് 6 മുതൽ വോട്ടെടുപ്പ് തിയതിയായ ഡിസംബർ 11 ന് അർദ്ധ രാത്രി വരെയും വോട്ടെണ്ണൽ ദിവസമായ ഡിസംബർ 13 നുമാണ് ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി ഉത്തരവായത്..