വൈത്തിരിയിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു.


വയനാട് വൈത്തിരിയിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഒരാൾ മരണപ്പെട്ടു . സ്കൂട്ടർ യാത്രക്കാരനായ മലപ്പുറം ചെലേമ്പ്ര സ്വദേശി ആണ് മരണപ്പെട്ടത് എന്നാണ് വിവരം.

 KL 11 BS 9111  എന്ന സ്കൂട്ടർ ആണ്  അപകടത്തിൽ പെട്ടത്. . ഗുരുതര പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ വൈത്തിരി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന്   മറ്റൊരു ഹോസ്പിറ്റലിലേക്ക്  മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല..