കുപ്പാടിത്തറ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 6 വയസ്സുകാരന് തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്കേറ്റു. കുപ്പാടിത്തറ പൂച്ചാക്കൽ വീട്ടിൽ വിനോദ് - ഷിജിനി ദമ്പതികളുടെ മകൻ ദേവനന്ദിനാണ് (6) പരിക്കേറ്റത്.
വൈകുന്നേരം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ അഞ്ചോളം വരുന്ന തെരുവ് നായകൾ വീട്ടിലേക്ക് ഓടിക്കയറി ആക്രമിക്കുകയായിരുന്നു. പട്ടികളെ കണ്ട് ഭയന്നോടുന്നതിനിടെ നിലത്തു വീണ കുട്ടിയെ നായകൾ കൂട്ടമായി കടിക്കുകയും മാന്തുകയുമായിരുന്നു.
കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തിയാണ് നായകളെ തുരത്തി കുട്ടിയെ രക്ഷപ്പെടുത്തിയത്. ദേവനന്ദിന്റെ പുറത്തും നെറ്റിയിലും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ