രാജ്യാന്തര ചലചിത്രമേളയിൽ പ്രതിസന്ധി. സെൻസറിംഗ് എക്സംപ്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനാൽ 19 ചിത്രങ്ങളുടെ പ്രദർശനം പ്രതിസന്ധിയിൽ. ഇന്നലെയും ഇന്നുമായി ഏഴ് ചിത്രങ്ങളുടെ പ്രദർശനങ്ങളാണ് മുടങ്ങിയത്. ഇന്ന് എട്ട് ചിത്രങ്ങളുടെ പ്രദർശനങ്ങൾ കൂടി മുടങ്ങിയേക്കും. പലസ്തീൻ പാക്കേജിലുള്ള മൂന്ന് സിനിമകൾക്ക് പ്രദർശനാനുമതി ലഭിച്ചിട്ടില്ല.
സെൻസർ സർട്ടഫിക്കറ്റ് കിട്ടാത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം നൽകുന്ന സെൻസർ എക്സംപ്ഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാണ്. അനുമതി നൽകാത്തത് മേള അട്ടിമറിക്കാനുള്ള കേന്ദ്ര ശ്രമമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി ആരോപിച്ചു. പേര് കണ്ട് ചിത്രങ്ങൾക്ക് അനുമതി നിഷേധിക്കരുതെന്ന് അടൂർ ഗോപാലകൃഷ്ണനും ആവശ്യപ്പെട്ടു.
എ പൊയറ്റ് അൺകൺസീൽഡ് പൊയട്രി, ഓൾ ദാറ്റ് ലെഫ്റ്റ് ഓഫ് യു, ബമാക്കോ, ബാറ്റിൽ ഷിപ്പ് ബോട്ടൊകിൻ, ബീഫ്, ക്ലാഷ്, ഈഗിൾസ് ഓഫ് റിപ്ലബിക്ക് , വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ, പലസ്തീൻ 36, റെഡ്റെയിൻ, റിവർസ്റ്റോൺ, ദി അവർ ഓഫ്ദി ഫർൺസസ്, ടണൽസ്: സൺ ഇൻ ദി ഡാർക്ക്, യെസ്, ഫ്ലെയിംസ്, ടിംബക്റ്റു, വാജിബ് തുടങ്ങിയ സിനിമകളാണ് സെൻസറിംഗ് എക്സംപ്ഷനൽ സർട്ടിഫിക്കറ്റ് ലഭിക്കത്തതിനെ തുടർന്ന് ഒഴിവാക്കിയത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ