താമരശ്ശേരി ചുരത്തിൽ ഏഴാം വളവിൽ യന്ത്രത്തകരാറ് കാരണം കുടുങ്ങിയ കണ്ടെയിനർ ലോറി ഇതുവരെ ആയിട്ടും മാറ്റാൻ സാധിച്ചിട്ടില്ല. ലോറി ഉടനെ മാറ്റാനുള്ള ജോലികൾ നടക്കുന്നുണ്ട്.
വാഹനങ്ങൾ വൺവെ ആയിട്ട് കടന്ന് പോവുന്നുണ്ടെങ്കിലും ചുരത്തിൽ അതിരൂക്ഷമായ ഗതാഗത തടസ്സമാണ് നേരിടുന്നത്.
ചിപ്പിലിത്തോട് മുതൽ മുകളിലേക്ക് വാഹനനിര ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.
ചുരം വഴി യാത്രക്ക് തയ്യാറെടുക്കുന്നവർ സമയം ക്രമീകരിച്ച് യാത്ര ചെയ്യുക. അത്യാവശ്യത്തിനുള്ള വെള്ളം ഭക്ഷണം കയ്യിൽ കരുതുക.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ