ചെന്നൈ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ പ്ലസ്ടു വിദ്യാർഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് ക്രൂരമായ സംഭവം. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. കുത്തിക്കൊലപ്പെടുത്തിയ മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയാണ് സംഭവം. ശാലിനി സ്കൂളിലേക്ക് പോകുന്നതിനിടെ വഴിയിൽ തക്കം പാർത്തിരുന്ന മുനിരാജ് പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു.
പിടിയിലായ മുനിരാജ് നേരത്തെ ശാലിനിയോട് നിരവധി തവണ പ്രണയാഭ്യർഥന നടത്തിയിരുന്നു. പ്രണയാഭ്യർഥനകളെല്ലാം നിരസിച്ച ശാലിനി ശല്യം സഹിക്കവയ്യാതെ മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതേതുടർന്ന് അച്ഛൻ ഇന്നലെ രാത്രി മുനിരാജിന്റെ വീട്ടിലെത്തി ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ശാലിനിയെ കൊലപ്പെടുത്താനുള്ള ആസൂത്രണങ്ങൾ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ