അഞ്ചുകുന്ന്: ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെ തുടർന്ന് 10 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഒക്ടോബർ 31-ന് അഞ്ചുകുന്ന് 'അറബിക് കിച്ചൻ' എന്ന ഹോട്ടലിൽ നിന്ന് ഷവർമയും മറ്റ് വിഭവങ്ങളും കഴിച്ചവർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
ഛർദ്ദി, വയറിളക്കം, പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ആദ്യം അഞ്ചുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ ചിലരെ പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗർഭിണിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, വൃത്തിയുള്ള സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്നും, അന്ന് നിരവധി പേർ ഇതേ ഭക്ഷണം കഴിച്ചിട്ടും മറ്റാർക്കും പരാതിയില്ലെന്നും ഹോട്ടൽ ഉടമകൾ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും അവർ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ