സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ച മുതൽ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്ര ഖ്യാപിച്ചു.
തിങ്കളാഴ്ച കോഴിക്കോട്, കണ്ണൂർ ജില്ലകളി ൽ ഓറഞ്ച് അലർട്ട് ആണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.
അതേസമയം, കണ്ണൂർ, കാസർഗോഡ് ജില്ല കളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടു ണ്ട്. ഞായറാഴ്‌ച തൃശൂർ, മലപ്പുറം, കോഴി ക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജി ല്ലകളിലും തിങ്കളാഴ്‌ച ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലും ചൊ വ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാ കുളം ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റ പ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാ ണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലോ ടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ