സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴ തുടരാൻ സാധ്യത. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാ കുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴി ക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലയോര മേഖലകളിൽ മഴ കനക്കാൻ സാ ധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്ന റിയിപ്പ്. ശനിയാഴ്ച്‌ച ഒമ്പത് ജില്ലകളിൽ യെ ല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഉച്ചയ്ക്കു ശേഷം ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യ തയുള്ളതിനാൽ കേരള, കർണാടക ലക്ഷ ദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വില ക്കേർപ്പെടുത്തി.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത യാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണി ക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെ യാണ് ശക്തമായ മഴ എന്നത് കൊണ്ട് കേ ന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷി ക്കുന്നത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ