കർണാടകത്തിലെ ഹുൻസൂരിൽ മാനന്തവാടിയിലേക്ക് വരുന്ന സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് .മലപ്പുറം നിലമ്പൂർ പൂക്കോട്ടും പാടം സ്വദേശി ബാർബർ ഗോപാലേട്ടന്റെ മകൻ പ്രിയേഷ് മാനന്തവാടി പാലമുക്ക് സ്വദേശി ഡ്രൈവർ ഷംസു എന്നിവർ മരണപ്പെട്ടു. ബസ്സിലെ യാത്രക്കാരയ നിരവധി പേർക്ക് പരിക്കേറ്റു ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച മറ്റ് രണ്ട് പേർ കർണാടക സ്വദേശികളാണ്.
ഇന്ന് പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. ഡി.എൽ.ടി ട്രാവൽസിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നത് വനമേഖലയിലായതിനാലും കനത്ത മഴയായിരുന്നതിനാലും രക്ഷാപ്രവർത്തനം ഏറെ ദുഷ്കരമായിരുന്നു. രാവിലെ ഏഴുമണിയോടെയാണ് മൃതദേഹങ്ങൾ വാഹനങ്ങൾ വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.
പരിക്കേറ്റവരെ മൈസൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ