മോൻതാ ചുഴലിക്കാറ്റ് തീവ്രമായി; ഇന്നും നാളെയും മഴ കനക്കും, എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്


സംസ്ഥാനത്ത് ഇന്നും ബു ധനാഴ്‌ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ചുദിവസം നേരിയ തോ ഇടത്തരമോ ആയ മഴയോ ഇടിയോടു കൂടിയ മഴയ്ക്കോ സാധ്യതയുണ്ടെന്നും കേ ന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കി ലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവ സ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതി ട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകു ളം, തൃശൂർ ജില്ലകളിലും ബുധനാഴ്ച തിരുവ നന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവ ചിക്കപ്പെട്ടിരിക്കുന്നത്.

'മോൻതാ' ചുഴലിക്കാറ്റ് തീവ്രമായി മധ്യ പടി ഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലാ യി സ്ഥിതിചെയ്യുന്നു. ഇത് വടക്ക് - വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഇന്ന് രാത്രി യോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ട ണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ, കാക്കിനഡയ്ക്കു സമീപം, തീവ്ര ചുഴലിക്കാ റ്റായി മണിക്കൂറിൽ പരമാവധി110 കിലോമീ റ്റർ വരെ വേഗതയിൽ കരയിൽ പ്രവേശി ക്കാൻ സാധ്യതയുണ്ട്.

മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലാ യി സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം അടു ത്ത 36 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക്, വടക്കുകിഴക്ക ൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. ഇവ യുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്.

അതേസമയം, കേരള - ലക്ഷദ്വീപ് തീരങ്ങളി ൽ ഇന്നും കർണാടക തീരത്ത് ഇന്നു മുതൽ വ്യാഴാഴ്ച‌ വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്ന് കേരള തീരങ്ങൾ, അതിനോട് ചേർന്ന സമുദ്ര പ്രദേശങ്ങൾ, ലക്ഷദ്വീപ് പ്രദേശം എ ന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളി ൽ 55 കിലോമീറ്റർ വരെയും വേഗത്തിൽ ശ ക്തമായ കാറ്റിനും മോശം കാലാവസ്ഥ യ്ക്കും സാധ്യതയുണ്ട്.

ഇന്നുമുതൽ വ്യാഴാഴ്‌ച വരെ കർണാടക തീ രത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീ റ്റർ വരെയും ചില അവസരങ്ങളിൽ 55 കി ലോമീറ്റർ വരെയും വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യ തയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.