ആലപ്പുഴയില്‍ നവജാത ശിശുവിനെ മാറി നല്‍കിയെന്ന് വിവാദം. ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്.
പറവൂർ സ്വദേശിനിയുടെ കുഞ്ഞിനെയാണ് മാറി നല്‍കിയത്. എൻഐസിയുവില്‍ ഉള്ള കുട്ടിയെ മുലപ്പാല്‍ നല്‍കാൻ നഴ്‌സ് മാറി നല്‍കിയെന്നാണ് ആരോപണം. കുഞ്ഞിനെ മുലപ്പാല്‍ നല്‍കാൻ മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് പറവൂർ സ്വദേശിനിയുടെ ആരോപണം.
മുലപ്പാല്‍ നല്‍കാനായി അമ്മ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാനില്ലെന്ന് അറിഞ്ഞത്. പിന്നാലെയാണ് മറ്റൊരാള്‍ക്ക് കുഞ്ഞിനെ പാലൂട്ടാൻ നല്‍കിയെന്ന് മനസിലായത്. കഴിഞ്ഞ മുപ്പതിന് ജനിച്ച കുഞ്ഞിനെയാണ് മാറി നല്‍കിയത്.അമ്മ പരാതിയുമായി വന്നതോടെയാണ് വിവരം ആശുപത്രി അധികൃതർ അറിയുന്നത്. കുഞ്ഞിന്റെ കൈയിലെ ടാഗ് നഷ്ടപ്പെട്ടതാണ് മാറിനല്‍കാൻ കാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ