സംസ്ഥാനത്ത് ക്യാൻസർ രോഗികൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സൂപ്പർഫാസ്റ്റ് വരെയുള്ള ബസുകളിലാണ് രോഗികൾക്ക് സൗജന്യമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുന്നത്. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് മന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം.
ചികിത്സയ്ക്കായി ദീർഘദൂരം യാത്ര ചെയ്യേണ്ടി വരുന്ന അനേകം നിർധനരായ ക്യാൻസർ രോഗികൾക്ക് വലിയ ആശ്വാസം പകരുന്നതാണ് ഈ തീരുമാനം. പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് മന്ത്രി അറിയിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ