ഷാഫി പറമ്പിൽ എംപിയെ പോലീസ് മർദിച്ചതിൽ ഇന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കാനൊരുങ്ങി കോൺഗ്രസ്. ബ്ലോക്ക് തലങ്ങളിൽ പ്രതിഷേധം സംഘടിപ്പാക്കാൻ കെപിസിസി ആഹ്വാനം ചെയ്തു.
വൈകിട്ട് മൂന്നിന് പേരാമ്പ്രയിൽ യുഡിഎ ഫ് പ്രതിഷേധ സംഗമം നടത്തും. കെ.സി. വേണുഗോപാൽ എംപി ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഐജി ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും.
അതേസമയം, സംഘർഷത്തിൽ പരിക്കേറ്റ വടകര എംപി ഷാഫി പറമ്പിൽ ചികിത്സയി ൽ തുടരുകയാണ്. മൂക്കിൻ്റെ രണ്ട് ഭാഗങ്ങളി ൽ പൊട്ടലേറ്റ എംപിയുടെ ശസ്ത്രക്രിയ ഇന്ന് പുലർച്ചെ പൂർത്തിയായി. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.
പേരാമ്പ്ര സികെജി കോളജിലെ തിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര നഗരത്തി ലാണ് സംഘർഷമുണ്ടായത്. കോളജിൽ ചെയർമാൻ സ്ഥാനം വിജയിച്ചതിലുള്ള യു ഡിഎസ്എഫിന്റെ വിജയാഹ്ലാദപ്രകടനം പോലീസ് തടഞ്ഞതിനെ തുടർന്ന് പേരാമ്പ്ര ടൗണിൽ കഴിഞ്ഞ ദിവസം സംഘർഷമു ണ്ടായിരുന്നു. ഇതിൽ നിരവധി പ്രവർത്തക ർക്ക് പരിക്കേറ്റു.
തുടർന്ന് പേരാമ്പ്രയിൽ യുഡിഎഫ് ഹർ ത്താൽ പ്രഖ്യാപിച്ചു. ഹർത്താലിനിടെ പേ രാമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. പ്ര മോദിന് മർദനമേറ്റു. ഇതൻ്റെ ഭാഗമായി സി പിഎമ്മും പ്രകടനം നടത്താൻ തീരുമാനി ക്കുകയായിരുന്നു. ഒരേസമയം രണ്ട് പ്രകട നങ്ങളും നേർക്കുനേർ വന്നതോടെ പോലീ സ് ലാത്തി വീശി. തുടർന്നുണ്ടായ സംഘർ ഷത്തിലാണ് ഷാഫിക്ക് പരിക്കേറ്റത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ