സംസ്ഥാനത്ത് റെക്കോഡ് കയറ്റം തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 105 രൂപ വര്‍ധിച്ച് 11,495 രൂപയും പവന് വില 850 രൂപ ഉയര്‍ന്ന് 91,960 രൂപയുമായി.
ശനിയാഴ്ച രേഖപ്പെടുത്തിയ ഗ്രാമിന് 11,390 രൂപയും പവന് 91,120 രൂപയുമെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്.
വെറും 12 ദിവസം കൊണ്ട് സ്വര്‍ണ വിലയിലുണ്ടായത് 4,520 രൂപയുടെ വര്‍ധനയാണ്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചുയര്‍ന്നു. ഗ്രാമിന് 85 രൂപ കൂടി 9,450 രൂപയായി. 14 കാരറ്റിന് 7,355 രൂപയും ഒമ്ബത് കാരറ്റിന് 4,740 രൂപയുമായി.
വെള്ളി വിലയും കുതിപ്പിലാണ്. ഇന്ന് ഒറ്റയടിക്ക് ഗ്രാമിന് 10 രൂപ വര്‍ധിച്ച് ചരിത്രത്തിലാദ്യമായി ഗ്രാമിന് 185 രൂപ തൊട്ടു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ