ആറ് ലക്ഷം വാങ്ങിയതിന് 40 ലക്ഷം തിരികെ നൽകി; കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വ്യാപാരി ജീവനൊടുക്കി.


തൃശൂർ: കൊള്ളപ്പലിശക്കാരുടെ ഭീഷണി യെ തുടർന്ന് ഗുരുവായൂരിൽ വ്യാപാരി ജീ വനൊടുക്കി. മുസ്‌തഫ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പ്രഹ്ളേഷ്, വിവേക് എന്ന രണ്ട് പലിശക്കാ ർക്കെതിരെയാണ് കുടുംബത്തിന്റെ ആരോ പണം. ആറ് ലക്ഷം രൂപ കടം വാങ്ങിയതിന് 40 ലക്ഷത്തോളം രൂപ മുസ്‌തഫയിൽ നിന്ന് കൊള്ളപ്പലിശക്കാർ വാങ്ങിയെടുത്തെന്നാ ണ് ആക്ഷേപം. മുസ്‌തഫയുടെ സ്ഥലവും ഭീഷണിപ്പെടുത്തി എഴുതി വാങ്ങി.

20 ലക്ഷം രൂപയുടെ സ്ഥലം എഴുതി വാങ്ങി അഞ്ച് ലക്ഷം രൂപയുടെ മതിപ്പുകാട്ടുകയാ യിരുന്നു. പോലീസിൽ പരാതി നൽകിയിട്ടും കൊള്ള പലിശക്കാർക്ക് എതിരെ നടപ ടിയെടുത്തില്ലെന്ന് കുടുംബം ആരോപിച്ചു.

അതേസമയം, പലിശക്കാരിൽ നിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായി മുസ്‌തഫയുടെ ബ ന്ധുക്കൾ പറഞ്ഞു. കച്ചവട സ്ഥാപനത്തിൽ കയറി പലിശക്കാർ പണം പലവട്ടം എടു ത്തുകൊണ്ടു പോയി. പലിശ തുക കുറഞ്ഞ തിന് ഭാര്യക്കും മകനും മുന്നിലിട്ട് മർദിച്ചു. വാടക വീട്ടിലെത്തിയും നിരന്തരം ഭീഷണി പ്പെടുത്തിയിരുന്നതായി മുസ്‌തഫയുടെ മ ക്കളായ ഷിയാസും ഹക്കീമും പറഞ്ഞു.

ഒരു ദിവസം 8000 രൂപ പലിശ മാത്രം കൊടു ക്കണം. അതിൽ 6000 രൂപ കൊടുത്തു, 2000 രൂപ കുറഞ്ഞ് പോയെന്ന് പറഞ്ഞ് ഭാര്യയു ടെയും മകന്റെയും മുന്നിലിട്ട് ചേട്ടനെ അസ ഭ്യം പറഞ്ഞു. ആശുപത്രിയിൽ കിടക്കു മ്പോൾ പോലും ഭീഷണിപ്പെടുത്തി മർദിച്ചു സഹോദരൻ ഹക്കിം പറഞ്ഞു.