ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമായി സ്വർണവിലയില്‍ വീണ്ടും ഇടിവ്. ഉച്ചകഴിഞ്ഞ് പവന് ഒറ്റയടിക്ക് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന് 92,320 രൂപയിലും ഗ്രാമിന് 11,540 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 100 രൂപ കുറഞ്ഞ് 9,490 രൂപയിലെത്തി.
രാവിലെ പവന് ഒറ്റയടിക്ക് 2,480 രൂപയും ഗ്രാമിന് 310 രൂപയും ഇടിഞ്ഞിരുന്നു. ഇതോടെ ഇന്നു രാവിലെയും ഉച്ചയ്ക്കുമായി ഗ്രാമിന് 430 രൂപയും പവന് 3,440 രൂപയും കുറഞ്ഞു.
രണ്ടുദിവസത്തെ ഇടിവിന് ശേഷം ചൊവ്വാഴ്ച രാവിലെ സ്വർണവില സർവകാല ഉയരമായ 97,360 രൂപയിലെത്തിയിരുന്നു. ഇതിനു പിന്നാലെ ഉച്ചയ്ക്കു ശേഷം വില ഒറ്റയടിക്ക് 1,600 രൂപ കുറയുകയാണുണ്ടായത്.
ഇതോടെ ചൊവ്വാഴ്ച ഉച്ചയ്ക്കും ഇന്നു രണ്ടുതവണയുമായി പവന് കുറഞ്ഞത് 5,040 രൂപയാണ്. ഗ്രാമിന് 630 രൂപയും. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ