ഭൂട്ടാനിൽ നിന്നുള്ള വാഹനക്കടത്ത് കേസിൽ കൂടുതൽ സിനിമാ താരങ്ങളിലേക്ക് അന്വേഷണം. റെയ്‌ഡിൽ കള്ളപ്പണ ഇടപാടുകളും, ജി എസ് ടി വെട്ടിപ്പും കണ്ടെത്തിയതിനാൽ ഇ ഡിക്കും ഇൻകം ടാക്സ‌് ഡിപ്പാർട്ട്മെൻറിനും വിവരങ്ങൾ കൈമാറും. വിഘടനവാദ ഗ്രൂപ്പുകളും വാഹനക്കടത്തിൽ പങ്കാളികളാണെന്ന സംശയത്തിൽ എൻഐഎ അന്വേഷണത്തിനും സാധ്യതയുണ്ട്.
ഭൂട്ടാനിൽ നിന്നുളള വാഹനക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഇൻ്റലിജൻസ് ബ്യൂറോയാണ് ഏജൻസികൾക്ക് വിവരം കൈമാറിയത്. വിഘടവാദ ഗ്രൂപ്പുകൾ സാമ്പത്തിക സ്രോതസ്സ് എന്ന നിലയ്ക്കാണ് വാഹനക്കടത്തിനെ കണ്ടിരുന്നത്. . ഇത്തരം കാറിൽ ലഹരി- സ്വർണക്കടത്ത് നടത്തുന്നുണ്ടെന്നും സംശയമുണ്ട്.
മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഏജന്റുമാരെ കേന്ദ്രീകരിച്ചാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിൻറെ അന്വേഷണം പുരോഗമിക്കുന്നത്. ഭൂട്ടാനിൽ നിന്നും അനധികൃതമായി വാങ്ങുന്ന വാഹനങ്ങൾ 50 ലക്ഷത്തോളം രൂപയ്ക്കാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. നികുതി വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന വാഹനമാണ് എന്ന് അറിഞ്ഞു കൊണ്ടു തന്നെയാണോ സിനിമ താരങ്ങൾ ഇവ വാങ്ങിയതെന്നും കണ്ടെത്തേണ്ടതുണ്ട്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ