ഓണത്തെ വരവേൽക്കാൻ തയ്യാറെടുക്കുന്ന മലയാളികൾക്ക് ഇന്ന് ഉത്രാടപ്പാച്ചിൽ. എത്ര നേരത്തെ ഓണത്തിനായി ഒരുങ്ങിയാലും എന്തെങ്കിലുമൊക്കെ മറക്കും. അങ്ങനെ മറന്ന എല്ലാ സാധനങ്ങളും ഓടിനടന്ന് വാങ്ങാനുള്ള ദിവസമാണ് ഉത്രാടം. ഓണത്തിന്റെ ആവേശം പരകോടിയിലെത്തുന്ന ഉത്രാടദിനത്തിലാണ് നഗരത്തിലും നാട്ടിൻപുറത്തും ആൾക്കൂട്ടം നിരത്തിലേക്ക് ഒഴുകുന്നത്.
 ഓണത്തിന് ഏറെ മുമ്പു തന്നെ ഒരുങ്ങും. എന്നാൽ ഏറ്റവുമധികം കച്ചവടം നടക്കുന്ന ദിവസം ഉത്രാടം തന്നെയാണ്. തിരുവോണ ദിവസം കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ചിലവഴിക്കാൻ നമ്മൾ പൂർണ്ണമായും മാറ്റി വച്ചിരിക്കുന്ന ദിവസമാണ് ഇന്ന്. 
കാണം വിറ്റും ഓണം ഉണ്ണുന്നവരാണ് മലയാളികൾ എന്നതുകൊണ്ടു തന്നെ എങ്ങനെയെങ്കിലും പണമുണ്ടാക്കി വസ്ത്രങ്ങളും പലവ്യഞ്ജനങ്ങളും വാങ്ങാൻ എല്ലാവരും കടകളിലേയ്ക്ക് ഓടിയെത്തും.
പൂക്കൾ മുതൽ വസ്ത്രവും ഓണത്തപ്പനും കലങ്ങളും പാത്രങ്ങളുമുൾപ്പെടെ നിരത്തിവച്ച ഓണവിപണിയിലേക്ക് ഇറങ്ങുന്നത് തന്നെ മലയാളികൾക്ക് ആവേശമാണ്. അത്തം തുടങ്ങി ഒൻപതാം ദിനമായ ഉത്രാടം തിരുവോണ ദിനം പോലെ തന്നെ ആഘോഷിക്കുന്ന സ്ഥലങ്ങളുമുണ്ട്.
എല്ലാ മലയാളികൾക്കും ഓണാശംസകൾ
 
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ