സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും നാളെ മുതല്‍ സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി പോലീസിന്റെയും ബാങ്ക് മാനേജര്‍മാരുടേയും സംയുക്ത യോഗങ്ങള്‍ സംഘടിപ്പിക്കുന്നു.
മ്യൂള്‍ അക്കൗണ്ടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംശയാസ്പദമായ അക്കൗണ്ടുകള്‍, ATM withdrawals, Cheque withdrawals, വ്യാജ ഡിജിറ്റല്‍ അറസ്റ്റില്‍ ഉള്‍പ്പെട്ട് വലിയ തുകകള്‍ തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുക തുടങ്ങിയവ കര്‍ശനമായി നിരീക്ഷിക്കുന്നതിനും മുന്‍കരുതലെടുക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുന്നതിനും ബാങ്ക് ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടുന്നതിന്റെ ആവശ്യകതയെപ്പറ്റിയും യോഗത്തില്‍ ബാങ്ക് ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യും.
പോലീസ് സഹായത്തോടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിനായി ATM കൗണ്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സി.സി.ടി.വി നിരീക്ഷണം, ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുക, സെക്യൂരിറ്റി /അലര്‍ട്ട് സംവിധാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക തുടങ്ങിയ വിഷയങ്ങളില്‍ കേരളത്തിലെ എല്ലാ ബാങ്ക് മാനേജര്‍മാരും പോലീസുമായി ചേര്‍ന്ന് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കും.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ