ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നതും അത്താഴം വൈകുന്നതും ഹൃദയാഘാത സാധ്യത കൂട്ടും.


ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ആരോഗ്യമുള്ള യുവാക്കളിലാണ് ഹൃദയാഘാതം ഉണ്ടാകുന്നതാണ് ആശങ്കയുര്‍ത്തുന്നത്.

ഇതിന് പിന്നില്‍ നിസാരമെന്ന് തോന്നിപ്പിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ് ഉള്ളതെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

തൊഴിലിലെ മാനസിക സമ്മര്‍ദം, ഷിഫ്റ്റ് സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ യുവാക്കളിലെ ഭക്ഷണ രീതികളെ തന്നെ മാറ്റി മറിച്ചു. തിരക്കിനിടെ ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നും രാത്രി വൈകി ഭക്ഷണം കഴിക്കുന്നതും ഇതില്‍ ഒരു പ്രധാന ഘടകമാകുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കേള്‍ക്കുമ്ബോള്‍ നിസാരമെന്ന് തോന്നാമെങ്കിലും ഈ ദുശ്ശീലം ഹൃദയാരോഗ്യത്തെ ഗണ്യമായി ബാധിക്കാം.

ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുന്നത്

ബ്രേക്ക്ഫാസ്റ്റ് സ്ഥിരമായ ഒഴിവാക്കുന്നത് ഹോര്‍മോണുകളുടെ സന്തുലനം നഷ്ടമാക്കുകയും രക്തക്കഴലുകളില്‍ പ്ലേക്കുകള്‍ അടിഞ്ഞുകൂടാനും കാരണമാകുന്നു. മാത്രമല്ല, ബ്രേക്ക്ഫാസ്റ്റ് ഒഴിവാക്കുമ്ബോള്‍ ശരീരം ദീര്‍ഘനേരം ഉപവസിക്കുകയും ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസാളിന്റെ ഉല്‍പാദനം കൂട്ടാനും ഹൃദയാഘാത സാധ്യത ഏതാണ്ട് 27 മുതല്‍ 35 ശതമാനം വരെ കൂടാനും കാരണമാകുന്നു.

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്

രാത്രി വൈകി ഭക്ഷണം കഴിച്ച ശേഷം നേരെ കിടക്കുന്നത് മെറ്റബോളിക് പ്രവര്‍ത്തനങ്ങള്‍ തടസപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കൂടാനും ഇത് ശരീരവീക്കം വര്‍ധിക്കാനും കാരണമാകും. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ നേരത്തെയെങ്കിലും അത്താഴം കഴിച്ചിരിക്കണം.