സമൂഹമാധ്യമം വഴി പീഡന ദൃശ്യങ്ങൾ വിൽക്കുന്ന അക്കൗണ്ടുകൾ, അന്വേഷണം തുടങ്ങി.


 ഡേറ്റിങ് ആപ്പ് ആയ 'ജിആർ' എന്നറിയപ്പെടുന്ന ഗ്രൈൻഡർ വഴി, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

നിയമ വിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ പൊലീസ് കർശന നടപടി സ്വീകരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 

പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഇതു സംബന്ധിച്ച അന്വേഷണം തുടങ്ങിയെന്നാണു വിവരം.നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ സൈബർ സെല്ലിന് കോഴിക്കോട് ഡിസിപി അരുൺ കെ.പവിത്രൻ നിർദേശം നൽകി.