കോഴിക്കോട്: പറമ്ബില്‍ ബസാറില്‍ വീട് കുത്തിത്തുറന്ന് 25 പവൻ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച പ്രതി മോഷണ രീതികള്‍ പഠിച്ചത് യൂട്യൂബില്‍ നിന്ന്.
സാമ്ബത്തിക പ്രതിസന്ധികള്‍ രൂക്ഷമായതോടെ അതില്‍ നിന്ന് കരകയറാനാണ് വെസ്റ്റ്ഹില്‍ സ്വദേശിയായ 32 കാരൻ അഖില്‍ മോഷണത്തിലേക്ക് ഇറങ്ങിയത്.
മോഷണ രീതികള്‍ സസൂക്ഷ്മം പഠിക്കാനായി വീഡിയോകള്‍ കണ്ടു. ഇതില്‍ നിന്നാണ് ചെരുപ്പ് ധരിക്കാതെ പതുങ്ങി കുനിഞ്ഞ് മാത്രം നടക്കണമെന്ന് പ്രതി പഠിച്ചെടുത്തത്. മോഷണ അറിവുകള്‍ക്കായി സമൂഹമാധ്യമങ്ങളും ഉപയോഗിച്ചിരുന്നതായി പ്രതി പൊലീസിനോട് പറഞ്ഞു.
മറ്റൊരു മോഷണ ശ്രമത്തിനിടെയാണ് അഖിലിനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. കക്കോടിയില്‍ പൂട്ടിക്കിടന്ന വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ അഖില്‍ മോഷണത്തിനെത്തി. ഇത് നാട്ടുകാർ അറിഞ്ഞതോടെ സ്‌കൂട്ടർ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. തുടർന്ന് സ്‌കൂട്ടർ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടിച്ച മറ്റൊരു സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പാറക്കുളത്ത് വെച്ചാണ് അഖില്‍ പിടിയിലായത്.
ചെറുതും വലുതുമായ 14ഓളം കവർച്ചകളാണ് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മാത്രം അഖില്‍ നടത്തിയിട്ടുള്ളത്. പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രതി അധികവും കവർച്ച നടത്തിയിരുന്നത്. വ്യാഴാഴ്ച രാത്രിയാണ് മല്ലിശേറി താഴം മധുവിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന 25 പവന്‍ സ്വര്‍ണാഭരണം അഖില്‍ മോഷ്ടിച്ചത്. വീട്ടുകാര്‍ സ്ഥലത്തില്ലെന്ന് മനസ്സിലാക്കി രാത്രി പത്തുമണിയോടെയാണ് പ്രതി മോഷണം നടത്തിയത്. ആശുപത്രി ആവശ്യത്തിനായി പോയ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന കാര്യം തിരിച്ചറിഞ്ഞത്. ഈ കേസിലാണ് അഖില്‍ പൊലീസ് പിടിയിലായത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ