പടിഞ്ഞാറത്തറ ഫെഡറല്‍ ബാങ്കില്‍ വ്യാജ സ്വണ്ണം പണയം വെച്ച പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടി രക്ഷപ്പെട്ടതായി പരാതി. പ്രതികള്‍ സ്വര്‍ണ്ണം പുതുക്കി വെക്കാന്‍ വന്നപോഴാണ് വ്യാജ സ്വര്‍ണ്ണമാണെന്ന് അധികൃതര്‍ തിരിച്ചറിഞ്ഞത് പോലീസില്‍ വിവരം അറിയിച്ചപ്പോഴേക്കും പ്രതികളായ കുനിയന്‍ വീട് ബഷീര്‍, എടവട്ടന്‍ വീട് ഷറഫുദ്ധീന്‍ എന്നിവര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
പടിഞ്ഞാറത്തറ പോലീസ് ക്രൈം നമ്പര്‍ 58/2025 കേസ് രജിസ്റ്റര്‍ അന്വേഷണം നടത്തിവരുന്നു. നിലവില്‍ പ്രതികള്‍ ഒളിവിലാണ്.കേസിനാസ്പതമായ സംഭവം നടക്കുന്നത് രണ്ട് വര്‍ഷം മുമ്പാണ്. സ്വണ്ണമാണന്ന വ്യാജേന മുക്കു പണ്ടം പണയപ്പെടുത്തി 12 ലക്ഷം രൂപയാണ് തട്ടിയെടുത്തത്.
പിന്നീട് കഴിഞ്ഞ വര്‍ഷം പുതുക്കി വെക്കുകയും ചെയ്തു. ഈ വര്‍ഷം തുക കൂടുതല്‍ ആവശ്യപ്പെട്ടാണ് 24ന് ബുധനാഴ്ച പ്രതികള്‍ ബാങ്കില്‍ എത്തിയത്. പുതുക്കി പണയപ്പെടുത്തുന്നതിന് വേണ്ടി സ്വര്‍ണ്ണം എടുത്തപ്പോഴാണ് ഇത് വ്യാജ സ്വര്‍ണ്ണമാണന്ന് ബാങ്ക് അധികൃതര്‍ക്ക് മനസ്സിലായതത്. ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും പ്രതികള്‍ ബാങ്കില്‍ നിന്നും ഇറങ്ങി ഓടുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ