മാനന്തവാടിയില്‍ വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്ബള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരി ആണ് മരിച്ചത്. 67 വയസ്സായിരുന്നു.
ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.
ഭർത്താവ് ചാക്കോ പള്ളിയില്‍ പോയി തിരികെ വന്നപ്പോള്‍ വീട്ടിന്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുന്ന നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നപ്പോള്‍ ചാക്കോ അയല്‍വാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയപ്പോഴാണ് മേരി ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടൻ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
രക്തംവാർന്നാണ് മേരി മരിച്ചത്. ഏറെനാളായി ആരോഗ്യപ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുമുള്ള വ്യക്തിയായിരുന്നു മേരിയെന്ന് കുടുംബം പറഞ്ഞു. സംഭവത്തില്‍ മാനന്തവാടി പൊലീസ് തുടർ നടപടി സ്വീകരിച്ചു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ