പൊൻകുഴിയിൽ മാരക രാസ ലഹരിയായ മെത്താഫിറ്റമിനുമായി യുവാവ് പിടിയിയിൽ.

.

ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി
വയനാട് എക്സൈസ് ഇന്റലിജൻസ്  നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് സുൽത്താൻബത്തേരി എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സന്തോഷ് കെ. ജെ. യുടെ  നേതൃത്വത്തിൽ  
  നടത്തിയ വാഹന പരിശോധനയിൽ ഗുണ്ടൽപേട്ടിൽ നിന്നും സുൽത്താൻബത്തേരിക്ക് വരികയായിരുന്ന കേരള ആർ.ടി.സി ബസ്സിലെ  യാത്രക്കാരനിൽ നിന്നും മാരക രാസ ലഹരിയായ   195.414 gram 
മെത്താഫിറ്റാമിൻ പിടികൂടി സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ, പയ്യന്നൂർ
അറവൻഞ്ചാൽ  സ്വദേശി  പള്ളിത്താഴത്ത് വീട്ടിൽ  നിധിൻ പി. മോനച്ചൻ   (27) എന്നയാളെ   അറസ്റ്റ് ചെയ്തു.

 പരിശോധനാ സംഘത്തിൽ എക്സൈസ്  ഇന്റലിജൻസ് ഇൻസ്പെക്ടർ 
മണികണ്ഠൻ വി. കെ,അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) മാരായ  
 സുരേഷ് വെങ്ങാലിക്കുന്നേൽ, ഹരിദാസ് സി.വി 
പ്രിവൻറ്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി.പി,
അനീഷ്. എ.എസ് , വിനോദ്.പി.ആർ   
പ്രകാശൻ കെ വി, സിവിൽ എക്സൈസ് ഓഫീസർ മാരായ 
അമൽ തോമസ് എം. റ്റി, 
നിഷാദ്. വി. ബി,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രസാദ്.കെ എന്നിവരും ഉണ്ടായിരുന്നു. ഇയാൾ ബാംഗ്ലൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് മയക്കുമരുന്ന് കടത്തുന്ന പ്രധാന കണ്ണിയാണെന്നും  എക്സൈസ് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത മയക്കു മരുന്നിനു  10 ലക്ഷത്തോളം രൂപ വില വരും.

 തുടർന്ന് വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി ഏ.ജെ സ്ഥലത്ത് എത്തുകയും വേണ്ട നിർദ്ദേശം നൽകുകയും ചെയ്തു.  കൂടാതെ ഓണം സ്പെഷ്യൽ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ കർശന പരിശോധനയും, നിരീക്ഷണവും നടത്തുമെന്നും, ലഹരി മാഫിയക്ക്  എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.