
.
സംശയകരമായ സാഹചര്യത്തിൽ ഇന്നലെ ബത്തേരി നായ്ക്കട്ടിയിൽ നിന്നും പിടികൂടിയ യുവാവ് കള്ളൻ അല്ലെന്ന് പോലീസ്. ഇയാൾ ബാംഗ്ലൂരിലേക്ക് ഉള്ള യാത്രക്കാരൻ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു. കോഴിക്കോട് സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തു വിട്ടയച്ചു.
ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംശയകരമായ സാഹചര്യത്തിൽ യുവാവിനെ നായ്ക്കട്ടി ബസ്റ്റോപ്പിൽ കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ ഇയാൾക്ക് ഇത്തരം മുൻകാല സാഹചര്യങ്ങളോ കേസോ ഇല്ലെന്ന് കണ്ടെത്തി.
കഴിഞ്ഞ ഒരാഴ്ചക്കാലമായി നായ്ക്കട്ടി-കല്ലൂർ പ്രദേശത്ത് കള്ളന്മാരുടെ സാന്നിധ്യമുണ്ട്. ഇതേ തുടർന്ന് ജനങ്ങൾ പരിഭ്രാന്തിയിലാണ്.
അതേസമയം ഇന്നലെ രാത്രിയും പ്രദേശത്ത് കള്ളന്മാർ എത്തിയതായി നാട്ടുകാർ പറയുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ