കോട്ടക്കൽ: ആറുവരിപ്പാത എടരിക്കോട് പാലച്ചിറമാട്ടിൽ ചരക്ക് ലോറിക്ക് പുറകിൽ മിനിലോറി ഇടിച്ച് അപകടം. അപകടത്തിൽ മിനി ലോറിയുടെ ഡ്രൈവർക്ക് ദാരുണാന്ത്യം.
മിനിലോറി ട്രൈവറായ താനൂർ സ്വദേശി അഖിലേഷ് വയസ് (30) മരണപ്പെട്ടത്. പിക്കപ്പ് ലോറിയിലുണ്ടായിരുന്ന രണ്ടാമത്തെയാൾ ചേളാരി സ്വദേശി ഷാനിദ് (17)ആണ് . ഇയാളെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് പേരാണ് പിക്കപ്പ് വാനിലുണ്ടായിരുന്നത്, ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും പിക്കപ്പിനുള്ളിൽ കുടുങ്ങി ഏറെ നേരം കഴിഞ്ഞാണ് പുറത്തെടുത്തത്, ,അഗനിരക്ഷാ ഉദ്യോഗസ്തരും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെട്ടത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ