രാജ്യത്താകെ വൈദ്യുതിനിരക്ക് കൂടാൻ സാഹചര്യമുണ്ടാക്കി സുപ്രീംകോടതിയുടെ ഉത്തരവ്. വൈദ്യുതിവിതരണ കമ്ബനികളുടെ മുൻകാലനഷ്ടമായ 1.6 ലക്ഷം കോടി രൂപ രണ്ടരവർഷത്തിനകം നികത്തിനല്‍കാനാണ് സംസ്ഥാന റെഗുലേറ്ററി കമ്മിഷനുകളോട് ബുധനാഴ്ച സുപ്രീംകോടതി നിർദേശിച്ചത്.
കേരളത്തില്‍ നികത്തേണ്ടിവരുക 6600 കോടിരൂപയാണ്. ഇത് ഈടാക്കാൻ രണ്ടരവർഷത്തേക്ക് യൂണിറ്റിന് 90 പൈസ കൂട്ടേണ്ടിവരും.
വിധി ഉടനെ നടപ്പാക്കണമെന്നതിനാല്‍ മുൻപെങ്ങുമുണ്ടാകാത്ത വലിയവർധനയാണ് കേരളത്തില്‍ വരുക.
ഡല്‍ഹിയില്‍ വൈദ്യുതിവിതരണ കമ്ബനികളുടെ 'റെഗുലേറ്ററി അസറ്റ്' നികത്താതെ കുമിഞ്ഞുകൂടുന്നതിനെതിരേ റിലയൻസിന്റെ വൈദ്യുതിക്കമ്ബനിയായ ബിഎസ്‌ഇഎസും ടാറ്റാ പവറും നല്‍കിയ കേസിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്. വിധി എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വൈദ്യുതിവിതരണ കമ്ബനികള്‍ക്ക് ബാധകവുമാക്കി.
റെഗുലേറ്ററി അസറ്റ് പ്രഖ്യാപിച്ചാല്‍ മൂന്നുവർഷത്തിനകം നികത്തണം. ഇതുവരെയുള്ള റെഗുലേറ്ററി അസറ്റ് 2024 ഏപ്രില്‍ ഒന്നിന് തുടങ്ങി നാലുവർഷത്തിനുള്ളില്‍ നികത്തിയിരിക്കണം. വിധി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ രാജ്യത്തെ വൈദ്യുതി അപ്പലേറ്റ് അതോറിറ്റിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ