ഗൃഹനാഥൻ ശരീരത്തില്‍ തോട്ടകെട്ടിവെച്ച് പൊട്ടിച്ച് ജീവനൊടുക്കി. മണർകാട് സ്വദേശി റജിമോൻ (60) ആണ് മരിച്ചത്.
സ്ഫോടക വസ്തു വയറ്റില്‍ കെട്ടിവെച്ച ശേഷം പൊട്ടിക്കുകയായിരുന്നു.
കുടുംബപ്രശ്നങ്ങളെ തുടർന്ന് ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍നിന്ന് പുറത്തുപോയിരുന്നു. രാത്രി 11.30-ഓടെയാണ് വീടിന് സമീപത്തെ പറമ്ബില്‍നിന്ന് ശബ്ദം കേട്ടത്. കിണർ പണികള്‍ ചെയ്യുന്ന ആളാണ് റെജിമോൻ. കിണറ്റിലെ പാറപൊട്ടിക്കാൻ ഉപയോഗിക്കുന്ന തോട്ടയാണ് വയറ്റില്‍ കെട്ടിവെച്ചശേഷം പൊട്ടിച്ചത്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ