മുട്ടിൽ മരം മുറി: അഗസ്റ്റിൻ ബ്രദേർസ് മുറിച്ചത് 574 വർഷം പഴക്കമുള്ള മരങ്ങൾ വരെ; കേരളത്തിൽ ആദ്യമായി മരത്തിന്റെ ഡിഎൻഎ പരിശോധന നടത്തിയപ്പോൾ വെളിവായത് വൻകൊള്ള


വയനാട് മുട്ടിൽ മരംമുറിക്കേസിൽ
പ്രതികളായ ആൻ്റോ അഗസ്റ്റിന്റെയും റോജി അഗസ്റ്റിന്റെയും നേതൃത്വത്തിൽ 574 വർഷം പഴക്കമുളള മരങ്ങളാണ് മുറിച്ചുകടത്തിയതെന്നാണ് പീച്ചി കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിഎൻഎ പരിശോധനയിൽ കണ്ടെത്തിയിരുന്നു .

മരത്തിന്റെ ഡിഎൻഎ പരിശോധന സംസ്ഥാനത്ത് ആദ്യമായാണ് നടത്തുന്നത്. ഈ ഡി എൻ എ റിപ്പോർട്ട് പ്രതികൾക്ക് കനത്ത തിരിച്ചടിയായിരുന്നു.

അഗസ്റ്റിൻ സഹോദരങ്ങൾ 104 മരങ്ങളാണ് മുറിച്ചു കടത്തിയത്.ഇവയിൽ മൂന്ന് മരങ്ങളാണ് 500ലേറെ വർഷം പഴക്കമുളളത് എന്ന് കണ്ടെത്തി. ഇതിലൊന്നിന് 574 വർഷം പഴക്കം കണ്ടെത്തി. ബാക്കിയുളളവയ്ക്ക് 100ലേറെ വർഷം പഴക്കമുണ്ട്. ഡി എൻ എ റിപ്പോർട്ട് വന്നതോടെ റവന്യൂവകുപ്പിൻ്റെ ഉത്തരവ് പ്രകാരം 1964ന് ശേഷമുളള മരങ്ങളാണ് മുറിച്ചതെന്ന പ്രതികളുടെ വാദം പൊളിഞ്ഞു. മരങ്ങളുടെ കാലപഴക്കം പുറത്തു വന്നതോടെ കേസിൻ്റെ ഗതി മാറി.