ഇന്ത്യൻ കോൺസുലേറ്റിന്റെ ഇടപെടൽ; വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം മാറ്റിവച്ചു.


ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കു ഞ്ഞിന്റെ മൃതദേഹം സംസ്‌കരിക്കുന്നത് മാറ്റി വച്ചു.

ദുബായിലെ ഇന്ത്യൻ കോസുലേറ്റിൽ വിപഞ്ചി കയുടെ ഭർത്താവ് നിതീഷുമായി നടത്തിയ ച ർച്ചയിലാണ് തീരുമാനം. വിഷയത്തിൽ വിപ ഞ്ചികയുടെ അമ്മ ഷൈലജ കോൺസുലേറ്റി ന്റെ അടിയന്തര ഇടപെടൽ തേടിയിരുന്നു.

കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരി ക്കാൻ വിപഞ്ചികയുടെ ഭർത്താവ് നിധീഷ് ശ്രമിക്കുന്നുവെന്നും ഇത് തടയാൻ കോൺസുലേ റ്റ് ഇടപെടണമെന്നായിരുന്നു ആവശ്യം. രണ്ടു മൃതദേഹങ്ങളും നാട്ടിൽ എത്തിക്കണമെന്നും ഷാർജയിലുള്ള ഷൈലജ പറഞ്ഞു. സംസ്‌കാര ചടങ്ങിന് കൊണ്ടു വന്ന ശേഷം മൃതദേഹം തിരിച്ചു കൊണ്ടുപോയിരുന്നു.

അമ്മയേയും കുഞ്ഞിനെയും കൊണ്ടുപോകാ മെന്ന പ്രതീക്ഷയോടെയാണ് ഞാൻ ഇവിടേക്ക് വന്നത്. ഇവിടെ സംസ്‌കരക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ നാട്ടിൽ സംസ്‌കരിക്കുന്നതാണ്. ഒന്നുകിൽ അവൻ്റെ വീട്ടിൽ അല്ലെങ്കിൽ എ ന്റെ വീട്ടിൽ. രണ്ടിൽ ഏതെങ്കിലും ഒന്ന് ചെയ്‌താൽ മതി. ഇവിടെ സംസ്‌കരിക്കണമെന്ന് നിധീഷ് വാശിപിടിക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ല - അവർ പറഞ്ഞു.

ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാ വശ്യപ്പെട്ട് മാതാവ് ഷാർജ കോടതിയെ സമീ പിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഷാർജ ഇന്ത്യൻ ഭാരവാഹി അസോസിയേഷ നുമായും ശൈലജ കൂടിക്കാഴ്‌ച നടത്തും.