മാനന്തവാടി താലൂക്കിലെ മക്കിമല കാടിനുള്ളിൽ മണ്ണിടിച്ചിൽ ഉണ്ടായതായി സംശയം. കാടിനുള്ളിൽ നിന്നുള്ള തോടുകൾ ചെളികുത്തിയൊഴുകി വന്നതാണ് പ്രദേശവാസികളെ ആശങ്കയിൽ ആക്കിയത്. എന്നാൽ ജനവാസ മേഖലയിൽ യാതൊരു പ്രശ്നവും ഇല്ലെന്ന് അധികൃതർ അറിയിച്ചു.
പ്രദേശത്ത് എത്തിയ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയിയുടെ, ഗ്രാമ പഞ്ചായത്ത് അംഗം എം ജി ബിജു എന്നിവരുടെ നേതൃത്വത്തിൽ പ്രദേശത്ത് എത്തി സ്ഥിതി ഗതികൾ വിലയിരുത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എന്നാൽ തോടുകൾ, പുഴകൾ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ