പ്ലസ് വൺ പ്രവേശനം: സ്പോട്ട് അഡ്‌മിഷന് നാളെ വൈകീട്ട് വരെ അപേക്ഷിക്കാം.



ഈ അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ അവസാനഘട്ടമായ സ്പോട്ട് അഡ്മിഷന് നാളെ വരെ അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതൽ നാളെ വൈകീട്ട് നാലുമണി വരെ ഓൺലൈൻ ആയിട്ട് അപേക്ഷിക്കാവുന്നതാണ്.

ഒഴിവുകളുടെ വിവരം ഹയർസെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ ഇന്നു രാവിലെ പ്രസിദ്ധീകരിക്കും. മെറിറ്റ് ക്വാട്ടയിലെ വിവിധ അലോട്ട്മെന്റുകളിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കാണ് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാൻ അവസരമുള്ളത്. ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാനാകില്ല.