കാലിക്കറ്റ് സർവകലാശാല
ബിഎ മലയാളം സിലബസിൽ നിന്ന് റാപ്പർ വേടന്റെയും (ഹിരൺ ദാസ് മുരളി) ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ. ഇരുവരുടെയും പാട്ടുകൾ സിലബസിൽ ഉൾപ്പെടുത്തിയതിനെതിരെ ബിജെപി സിൻഡിക്കേറ്റ് അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മുൻ മലയാളം വിഭാഗം മേധാവി എംഎം ബഷീറാണ് പഠനം നടത്തി വിസിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
കാലിക്കറ്റ് സർവകലാശാലയിലെ ബിഎ മലയാളം മൂന്നാം സെമസ്റ്ററിൽ പാട്ട് ഉൾപ്പെടുത്താനാണ് തീരുമാനിച്ചിരുന്നത്. തുടർന്ന് അതിൻ്റെ നടപടിക്രമങ്ങളും നടന്നിരുന്നു. വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ചാൻസലർ നിർദേശിച്ചിരുന്നു.
ഗൗരിലക്ഷ്മിയുടെ 'അജിത ഹരേ' എന്ന പാട്ടും, വേടൻ്റെ 'ഭൂമി ഞാൻ വാഴുന്നിടം' തുടങ്ങിയ പാട്ടുകളാണ് സിലബസിൽ നിന്ന് ഒഴിവാക്കാൻ നിർദേശിച്ചിരിക്കുന്നത്. റാപ് ജനപ്രിയ സംഗീതമായി അംഗീകരിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. റാപ്പിന്റെ സാഹിത്യത്തിന് ആശയപരമായ ഇഴയടുപ്പമില്ലെന്നും ബഷീറിന്റെ റിപ്പോർട്ടിൽ പറയുന്നു.
വേടന്റെ പാട്ട് വിദ്യാർത്ഥികൾക്കിടയിൽ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടിലുണ്ട്. ഗൗരി ലക്ഷ്‌മിയുടെ പാട്ട് കഥകളി സംഗീതവുമായി താരതമ്യപഠനം നടത്താനാണ് നിർദേശിച്ചിരുന്നത്. എന്നാൽ, ബിഎ മലയാളം പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഇതിനെ കുറിച്ച് ധാരണയുണ്ടാവില്ലെന്നും ഈ പഠനം ബു ദ്ധിമുട്ടായിരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാണ്.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ