കൊല്ലം എരൂരില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം.


കൊല്ലം എരൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എരൂർ ചാഴിക്കുളും നിരപ്പിൽ സ്വദേശി റജി, ഭാര്യ പ്രശോഭ എന്നിവരാണ് മരിച്ചത്.

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതാകാമെന്നാണ് പ്രാഥമിക നിഗമനം.

മുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് റജിയുടെ മൃതദേഹം കണ്ടെത്തിയത്. നിലത്ത് ചുമരിനോട് ചേർന്ന് തലയിൽ നിന്ന് ചോരവാർന്ന നിലയിലാണ് പ്രശോഭയുടെ മൃതദേഹം കിടന്നിരുന്നത്. ഇരുവരും തമ്മിൽ ഇന്നലെ തർക്കത്തിൽ ഏർപ്പെട്ടതായി സൂചനയുണ്ട്.

എരൂർ പൊലിസ് സ്ഥലത്തെത്തി ഇൻ ക്വസ്റ്റ് നടപടികൾ ആരംഭിച്ചു.