ശരീരത്തിലെ അമിത വണ്ണം നിയന്ത്രിക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ അടിസ്ഥാനമാക്കി ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന് മരിച്ചു. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന് ശക്തീശ്വര്‍ (17) ആണ് മരിച്ചത്. വെള്ളിയാഴ്ചയായിരുന്നു മരണം.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാന്‍ കോളജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്. തിരുച്ചിറപ്പള്ളിയിലെ കോളജില്‍ അഡ്മിഷന് ശരിയായിരുന്നു. കോളജില്‍ ചേരുന്നതിന് മുന്‍പ് തടി കുറയ്ക്കാനായിരുന്നു ശ്രമം. ഇതിനായി യൂട്യൂബിലെ വീഡിയോകള്‍ നോക്കി ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുകയായിരുന്നു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ