തോൽപ്പെട്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് മരത്തിന് ഇടിച്ചു, 5 പേർക്ക് പരിക്ക്.


മാനന്തവാടി തോൽപ്പെട്ടിയിൽ കർണാടക സ്വദേശിയുടെ താർ ജീപ്പ് നിയന്ത്രണം വിട്ടു മരത്തിന് ഇടിച്ചു 5 പേർക്ക് പരിക്ക്.രാത്രി രണ്ടു മണിയോടെ തോല്‍പ്പെട്ടി വലിയ നായ്ക്കട്ടിപ്പാലത്തിന് സമീപമാണ് അപകടം..ബാംഗ്ലൂർ സ്വാദേശികൾ ആണ് അപകടത്തിൽപെട്ടത്.

മാനന്തവാടി അഗ്നിരക്ഷാ സേന എത്തി,വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്ത് എടുത്തു മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

ഇതിൽ ഒരാളെ കോഴിക്കോടും, മറ്റ് രണ്ട് പേരെ മേപ്പാടിക്കും റഫർ ചെയ്തു.