കോട്ടയത്ത്‌ അമ്മയെ വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയില്‍



അമ്മയെ വെട്ടിക്കൊന്ന മകനെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി കോ‌ട്ടയം പള്ളിക്കത്തോട്ടിലുണ്ടായ സംഭവത്തില്‍ ഇളമ്ബള്ളി സ്വദേശി സിദ്ധുവാണ് മരിച്ചത്.

അറസ്റ്റിലായ ഇവരുടെ മകൻ അരവിന്ദിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. അരവിന്ദ് ലഹരിക്കടിമയാണെന്ന് പോലീസ് പറഞ്ഞു.