ബത്തേരി പഴൂരിൽ പുലി.

ബത്തേരി ചീരാൽ റൂട്ടിൽ പഴൂരിൽ പുലിയെ കണ്ടതായി കാർയാത്രക്കാർ അറിയിച്ചു.

ജനവാസ മേഖലയിൽ ഇന്ന് രാത്രി 9.45 ഓടെയാണ് പുലിയെ കണ്ടത്. പഴൂർ സ്കൂൾ ഗ്രൗണ്ടിന് സമീപമുള്ള ക്ലബിൻ്റെ പരിസരത്ത് നിന്നും റോഡ് മുറിച്ച് 'ഡേ 2 ഡേ  ബിൽഡിംഗ് സമീപത്തേക്ക് പോകുന്നത് കണ്ടതായാണ് ദൃക്സാക്ഷികൾ പറഞ്ഞത്.

കഴിഞ്ഞ 2 മാസക്കാലമായി പ്രദേശത്ത് പുലി ഉൾപെടെയുള്ള വന്യമൃഗ ശല്യം രൂക്ഷമാണ്.
 _പ്രദ്ദേശാവസികൾ ജാഗ്രത പാലിക്കുക._