ഷോള്‍ഡര്‍ ചികിത്സക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് ദുരനുഭവം; ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍

കോഴിക്കോട് ചികിത്സക്കെത്തിയ വിദ്യാർത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ കോഴിക്കോട് ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റില്‍.

ഇടുക്കി സ്വദേശിയായ ഷിന്റോ തോമസിനെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

കോഴിക്കോട് ഫിസിക്കല്‍ എജുക്കേഷൻ കോളേജിലെ വിദ്യാർത്ഥിനി തൻ്റെ ഷോള്‍ഡറിന് ചികിത്സ തേടി ഫിസിയോതെറാപ്പി സെൻ്ററില്‍ എത്തിയപ്പോള്‍, ചികിത്സാ മുറിക്കുള്ളില്‍ വെച്ച്‌ പ്രതി ലൈംഗിക ഉദ്ദേശത്തോടെ കയറിപ്പിടിച്ചുവെന്നാണ് പരാതി.

വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്ന് എരഞ്ഞിപ്പാലം വെച്ച്‌ നടക്കാവ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ജാക്സണ്‍ ജോയ്, എ.എസ്.ഐ ശ്രീശാന്ത്, സി.പി.ഒ അശ്വതി എന്നിവരടങ്ങുന്ന സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.