താമരശ്ശേരി ചുരത്തിൽ ഗതാഗതകുരുക്ക് തുടരുന്നു.


താമരശ്ശേരി ചുരത്തിൽ വാഹന ബാഹുല്യം കാരണം ലക്കിടി മുതൽ കോഴിക്കോട് ഭാഗത്തേക്ക്‌ ഗതാഗത തടസം നേരിടുന്നുണ്ട്.

അവധി ദിവസം ആയതിനാൽ ചുരം കയറുകയും ഇറങ്ങുകയും ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണ്.

ചുരത്തിൽ ഇന്ന് അർദ്ധരാത്രി വരെ പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ചുരത്തിൽ വാഹനം പാർക് ചെയ്യുന്നതിനും, ആളുകൾ കൂട്ടം കൂടുന്നതിനുമാണ് പോലീസ് നിയന്ത്രണം ഏർപ്പെടുത്തിയത്.