ഷൈന്‍ ടോം ചാക്കോയുടെ കാര്‍ അപകടത്തില്‍പ്പെട്ടു, പിതാവ് മരിച്ചു, നടന് പരിക്ക്.


തമിഴ്‌നാട് സേലത്തുവച്ച് ഉണ്ടായ
വാഹനാപകടത്തിൽ നടൻ ഷൈൻ ടോമിന്റെ പിതാവ് ചാക്കോ മരിച്ചു. അപകടത്തിൽ ഷൈനിനും അമ്മയ്ക്കും സഹോദരനും വാഹനമോടിച്ചിരുന്ന അസിസ്റ്റന്റ്റിനും പരിക്കുണ്ട്.

ഇവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്ര വേശിപ്പിച്ചു. ഷൈനിൻ്റെ കൈക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് വിവരം.

ഇന്ന് പുലർച്ചെ സേലം-ബംഗളൂരു ദേശീയപാ തയിൽവച്ചാണ് ഷൈൻ ടോമും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടത്. ട്രാക്കുമാറിയെത്തിയ ലോറി ഷൈനും കുടുംബവും സഞ്ചരിച്ച കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഷൈനിന്റെ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകുമ്പോഴായിരുന്നു അപകടമെന്നാണ് വിവരം. വ്യാഴാഴ്ച്‌ച രാത്രി പത്തോടെയാണ് എറണാകുളത്ത് നിന്നും ഇവർ യാത്ര തിരിച്ചത്.