സുൽത്താൻ ബത്തേരി സ്വദേശി ഹേ മചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടു ത്തിയ കേസിൽ നിർണായക തെളിവ് പോലീ സിനു ലഭിച്ചു. കൊല്ലപ്പെട്ട ഹേമചന്ദ്രന്റെ മൊ ബൈൽ ഫോൺ മൈസൂരിൽ നിന്ന് പോലീസ് കണ്ടെത്തി.
പ്രതികളിലൊരാളായ അജേഷുമായി അന്വേ ഷണ സംഘം നടത്തിയ തെളിവെടുപ്പിനിടെ യാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. മൈസൂർ - ബംഗളൂരു റൂട്ടിൽ കാടുമുടിയ സ്ഥ ലത്ത് പാറക്കൂട്ടങ്ങൾക്കടിയിൽ ഒളിപ്പിച്ച നില യിലായിരുന്നു ഫോൺ.
2024 മാർച്ചിലാണ് പ്രതികൾ ഹേമചന്ദ്രനെ കൊലപ്പെടുത്തിയത്. തുടർന്ന് ഫോൺ പ്രതി കൾ ഗുണ്ടൽപേട്ടിൽ എത്തിച്ചു സ്വിച്ച് ഓൺ ആക്കി. ഹേമചന്ദ്രൻ കർണാടകയിൽ ഉണ്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു പദ്ധതി.
ഈ ഫോണിലേക്ക് ഒരിക്കൽ കോൾ കണക്ടായപ്പോൾ ഹേമചന്ദ്രൻ്റെ മകൾക്കുണ്ടായ സംശയമാണ് കേസിൽ വഴിത്തിരിവായത്. കേസിലെ മുഖ്യപ്രതി നൗഷാദിനെ വിദേശത്ത് നിന്നും നാട്ടിൽ എത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് അന്വേഷണ സംഘം പറഞ്ഞു.
നൗഷാദുമായുള്ള സാമ്പത്തിക ഇടപാടുകളാ ണ് കൊലപാതകത്തിലേക്ക് നയിച്ചത്. അതേ സമയം പ്രതികളുമായി പോലീസിന്റെ തെളി വെടുപ്പ് പുരോഗമിക്കുകയാണ്. കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ