കൊവിഡ് കേസുകൾ മൂവായിരത്തിലേക്ക്, രോഗികളുടെ എണ്ണത്തിൽ നമ്പർ വണ്ണായി കേരളം.


രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. ഇന്നലെവരെയുള്ള ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കുകൾ പ്രകാരം 2710 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ആയിരത്തിലേറേ രോഗികളുള്ള കേരളത്തിലാണ് ഏറ്റവും അധികം പോസിറ്റീവ് കേസുകളുള്ളത്. 1147 പേർക്കാണ് കേരളത്തിൽ രോഗം സ്ഥിരീകരിച്ചത്..

തൊട്ടുപിന്നാലെ മഹാരാഷ്ട്ര(424)യും ഡൽഹിയു മുണ്ട്(294). മഹാരാഷ്ട്രയിൽ ഇതുവരെ 641 പേർക്കാണ് കൊവഡി ബാധ സ്ഥിരീകരിച്ചത്. അതിൽ 467 പേർ മാത്രമാണ് ആക്ടീവ് രോഗികളായിട്ടുള്ളത്. കേരളത്തിൽ 227 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു‌.

പശ്ചിമ ബംഗാളിൽ 59ഉം ഡൽഹിയിൽ 56 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തതോടെ നീരിക്ഷണത്തിൽ കഴിയുന്ന രോഗികളുടെ എണ്ണം 294 ആയി. രാജസ്ഥാനിൽ 54 പേർക്കുകൂടി രോഗം സ്ഥിരീകരിച്ചു.

 കർണാടകയിലും തമിഴ്‌നാട്ടിലും 148 വീതം ആക്ടീവ്കേസുകളാണുള്ളത്.കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച 63-കാരൻ അന്തരിച്ചു. ഇതോടെ മരണ സംഖ്യ മൂന്നായി. അദ്ദേഹം മൈസൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു.