സംസ്ഥാനത്ത് സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്...


സംസ്ഥാനത്ത് സ്വകാര്യബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ദീർഘദൂര - ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെർമിറ്റ് യഥാസമയം പുതുക്കി നൽകുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

സമരത്തിന്റെ തീയതി അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ‌് ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തിയ ശേഷമാകും തീയതി പ്രഖ്യാപിക്കുക.