റാപ്പർ വേടനെതിരെ എൻഐഎ യ്ക്ക് പരാതി. പാലക്കാട് നഗരസഭയിലെ ബി ജെപി കൗൺസിലർ മിനി കൃഷ്ണകുമാറാണ് പരാതിയുമായി എൻഐഎയെ സമീപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അ ധിക്ഷേപിച്ചു എന്നാരോപിച്ചാണ് കൗൺസില ർ എൻഐഎയ്ക്ക് പരാതി നൽകിയത്. മോദിയെ കപട ദേശീയ വാദിയെന്ന് അവഹേളിച്ച വേടനെ കുറിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
അഞ്ചുവർഷം മുൻപ് നടന്ന വേടന്റെ പരിപാടിയെക്കുറിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പഴയ പാട്ടാണെങ്കിലും അത് ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വേറൊരു രാജ്യത്തായിരുന്നു വേടൻ ഈ പാട്ടുപാടിയതെങ്കിൽ അയാൾ ഇന്ന് ജയിലിലാകുമായിരുന്നുവെന്നും മിനി പറഞ്ഞു.
വേടൻ നല്ലൊരു കലാകാരനായിരുന്നുവെങ്കി ൽ ഇത് ചെയ്യില്ലായിരുന്നു. അതുകൊണ്ടാണ് വേടനെതിരെ എൻഐഎക്ക് പരാതി നൽകി യിരിക്കുന്നതെന്നും മിനി കൃഷ്ണകുമാർ പറ ഞ്ഞു.
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ